കുണ്ടറ നിയോജകമണ്ഡലത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കുണ്ടറ നിയോജകമണ്ഡലത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കുണ്ടറ നിയോജകമണ്ഡലത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുന്നു.

കുണ്ടറ: കുണ്ടറ നിയോജകമണ്ഡലത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുന്നു. പത്തുവയസുകാരിയുടെ മരണത്തില്‍ ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മാര്‍ച്ച് തടഞ്ഞ പോലീസുകാര്‍ക്കെതിരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. കല്ലേറില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനും ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

കുണ്ടറയില്‍ പത്തുവയസുകാരി കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. സംഭവം നടന്നിട്ട് ഒരു മാസത്തിലേറെയായിട്ടും പീഡനം നടന്നെന്ന് വ്യക്തമായിട്ടും തുടര്‍ നടപടികള്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് കുണ്ടറ സിഐ ഷാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ കൊല്ലം റൂറല്‍ എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയടക്കം ഒന്‍പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com