പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ എംബി ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമാണ് എം ബി ഫൈസല്‍ - പരിചയസമ്പന്നതയെക്കാള്‍ യുവത്വമാണ് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നും വിലയിരുത്തല്‍
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ എംബി ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി

മലപ്പുറം: മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംബി ഫൈസല്‍ സിപിഎം സ്ഥാനാര്‍ത്ഥി. മലപ്പുറം സിപിഎം ജില്ലാകമ്മറ്റി യോഗത്തിന് ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. 

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാപഞ്ചായത്തംഗവുമാണ് എംബി ഫൈസല്‍. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരിചയസമ്പന്നതയെക്കാള്‍ യുവാക്കാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതാകും നേട്ടമെന്ന വിലയിരുത്തലാണ് എംബി ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള എല്‍ഡിഎഫ് തീരുമാനം.

മലപ്പുറം തെരഞ്ഞെടുപ്പ് രാഷ്ട്രീയസമരാകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പ്രതിഫലിക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി പറഞ്ഞു. മതനിരപേക്ഷതായാണ് ഇടതുപക്ഷ ബദലെന്നും കോടിയേരി പറഞ്ഞു. വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വത്കരണത്തിനുമെതിരെ രാജ്യത്ത് ബദലൊരുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമെ കഴിയുകയുള്ളു.  അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വിത്യസ്തമായി തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയം വിലയിരുത്തുന്നതാകുമെന്നും കോടിയേരി പറഞ്ഞു. 
 
കേരളത്തില്‍ നിന്നിട്ട് ഇനിയൊന്നും ചെയ്യാനില്ലെന്നതാണ് കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. സംസ്ഥാന സര്‍്ക്കാരിന്റെ ഭരണ നേട്ടങ്ങളാല്‍ യുഡിഎഫ് അപ്രസക്തമായി എ്ന്ന് കുഞ്ഞാലിക്കുട്ടിയും തിരിച്ചറിഞ്ഞെന്നും ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും കോടിയേരി പറഞ്ഞു. 

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീപ്രകാശുമാണ് മത്സരരംഗത്തുള്ളത്.

സമകാലിക മലയാളം ഡെസ്‌ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com