അങ്കമാലിക്കാരെ തടഞ്ഞതില്‍ എന്താണ് തെറ്റ്? നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് എസ്പി

മൂവാറ്റുപുഴയില്‍ വെച്ച് പൊലീസ് തങ്ങള്‍ക്കുനേരെ സദാചാര പൊലീസിങ്ങാണ് നടത്തിയതെന്ന് ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് ഇന്നലെ രംഗത്തെത്തിയിരുന്നു
അങ്കമാലിക്കാരെ തടഞ്ഞതില്‍ എന്താണ് തെറ്റ്? നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് എസ്പി

കൊച്ചി:അങ്കമാലി ഡയറീസ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി. വാഹന പരിശോധനയില്‍ നിയമ ലംഘനം നടന്നു എന്ന് ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാതിരുന്നതിനെ കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിയോട് വിശദീകരണവും തേയിട്ടുണ്ട്. 

ഗ്‌ലാസ് മറച്ച വണ്ടിയായിരുന്നു അങ്കമാലി ഡയറീസിന്റേത്. വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണ്. നിയമലംഘനം കണ്ടിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഡിവൈഎസ്പി വിശദീകരിക്കണമെന്നും എസ്പി എ.വി ജോര്‍ജ് പറഞ്ഞു. മൂവാറ്റുപുഴയില്‍ വെച്ച് പൊലീസ് തങ്ങള്‍ക്കുനേരെ സദാചാര പൊലീസിങ്ങാണ് നടത്തിയതെന്ന് ആരോപിച്ച് അങ്കമാലി ഡയറീസ് സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com