ഓസ്‌ട്രേലിയയില്‍ കുര്‍ബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു

കുര്‍ബാനയ്ക്കിടെയായിരുന്നു വൈദികനായ ഫാദര്‍ ടോമി കുളത്തൂര്‍ മാത്യുവിന് കുത്തേറ്റത്
ഓസ്‌ട്രേലിയയില്‍ കുര്‍ബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു

മെല്‍ബണ്‍:  ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. കുര്‍ബാനയ്ക്കിടെയായിരുന്നു വൈദികനായ ഫാദര്‍ ടോമി കുളത്തൂര്‍ മാത്യുവിന് കുത്തേറ്റത്. മെല്‍ബണ്‍ ഫോക്‌നോര്‍ നോര്‍ത്തിലെ സെന്റ് വില്യം ദേവാലയത്തില്‍ രാവിലെ 11 മണിക്കായിരുന്നു സംഭവം നടന്നത്. കഴുത്തിലാണ് വൈദികന് കുത്തേറ്റത്.

പള്ളിയില്‍ അതിക്രമിച്ചുകയറിയ ആക്രമി ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചതിന് ശേഷമാണ് കുത്തിയത്. ഞായറാഴ്ച കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അക്രമി വൈദികനടുത്ത് എത്തിയത്. ഗുരുതര പരുക്കകള്‍ ഏറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com