വീണ്ടും കോലിബി സഖ്യമെന്ന് വിഎസ്; കേരളത്തിലേത് തലയില്ലാ കോണ്‍ഗ്രസെന്ന് കോടിയേരി

ബിജെപിയുടെ തോളിലിരുന്ന് എന്തെങ്കിലും നേടിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് വിഎസ്‌
വീണ്ടും കോലിബി സഖ്യമെന്ന് വിഎസ്; കേരളത്തിലേത് തലയില്ലാ കോണ്‍ഗ്രസെന്ന് കോടിയേരി

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോലിബി സഖ്യം വീണ്ടും സജീവമാക്കാന്‍ നീക്കമെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാര്‍ വി.എസ്.അച്യുതാനന്ദന്‍. ഇവിടെ കോണ്‍ഗ്രസ്,ബിജെപി,ലീഗ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിഎസ് ആരോപിച്ചു.

കോണ്‍ഗ്രസിന്റെ പ്രതാപകാലം അസ്തമിച്ചു കഴിഞ്ഞു.
ബിജെപിയുടെ തോളിലിരുന്ന് എന്തെങ്കിലും നേടിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.  മതനിരപേക്ഷത കോണ്‍ഗ്രസിന് പ്രസംഗങ്ങളില്‍ പറയാനുള്ള വാചകം മാത്രമായി മാറിയെന്നും വിഎസ് കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിലെ കെപിസിസിക്ക് തലയില്ലെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. പത്തുദിവസമായി തലയില്ലാത്ത കോണ്‍ഗ്രസാണ് കേരളത്തിലുള്ളത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ യോഗി ആദിത്യനാഥിനെ ആര്‍എസ്എസ് പ്രധാനമന്ത്രിയാക്കുമെന്നും കോടിയേരി പറഞ്ഞു.

ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം ആര്‍എസ്എസ് കയ്യടക്കുകയാണ്. ജനവിധികളെ രാജ്ഭവനുകള്‍ ഉപയോഗിച്ച് ബിജെപി അട്ടിമറിക്കുകയായിരുന്നെന്നും കോടിയോരി ആരോപിച്ചു. ഇഎംഎസ്, എകെജി അനുസ്മരണ ദിനാചരണ പരിപാടികളില്‍ പങ്കെടുക്കവെയായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com