വിദ്യാര്‍ഥിയെ എട്ടു മണിക്കൂര്‍ മര്‍ദിച്ച കേസില്‍ കൃഷ്ണദാസ് അറസ്റ്റില്‍

ലക്കിടി ലോ കോളെജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി
വിദ്യാര്‍ഥിയെ എട്ടു മണിക്കൂര്‍ മര്‍ദിച്ച കേസില്‍ കൃഷ്ണദാസ് അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 
ലക്കിടി ലോ കോളെജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന കേസിലാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണദാസ് ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ നിജസ്ഥിതി അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത നിയമോപദേശകയായ സുചിത്രയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നി കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കൃഷ്ണദാസിനും സുചിത്രയ്ക്കും പുറമെ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാമ്പാടി നെഹ്‌റു കോളെജിലെ കൃഷ്ണദാസിന്റെ മുറിയില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി കാണിച്ചാണ് വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

 മര്‍ദ്ദനം പരാതി നല്‍കിയതിനെ തുടര്‍ന്ന്‌

ചെയര്‍മാനും, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും മറ്റ് ചിലരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഷാഹിര്‍ ഷൗക്കത്തലിയുടെ പരാതി. ജനവുരി രണ്ടിനായിരുന്നു സംഭവമെന്നും വിദ്യാര്‍ഥി  പരാതിയില്‍ പറയുന്നു. നെഹ്‌റു അക്കദമിക് ലോ കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷാഹിര്‍.

ബില്‍ നല്‍കാതെ കോളെജ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനധികൃത പണപ്പിരിവിനെതിരെ സുതാര്യകേരളം സ്റ്റുഡന്റ്‌സ് ഗ്രിവന്‍സ് സെല്ലിലേക്ക് പരാതിയയച്ചതാണ് ചെയര്‍മാനെയും സംഘത്തേയും പ്രകോപിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com