ബാര്‍ലൈസന്‍സ്; സര്‍ക്കാര്‍ നിലപാടിനെതിരെ സുധീരന്‍ സുപ്രീം കോടതിയില്‍

കോടതി വിധിക്കെതിരെ എജിയില്‍ നിന്നും നിയമോപദേശം തേടിയ സര്‍ക്കാര്‍ നടപടി ഉചിതമായില്ല
ബാര്‍ലൈസന്‍സ്; സര്‍ക്കാര്‍ നിലപാടിനെതിരെ സുധീരന്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. കോടതി വിധിക്കെതിരെ നിയമോപദേശം തേടിയ സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാണെന്ന് കാട്ടി സുധീരന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

കോടതി വിധിക്കെതിരെ എജിയില്‍ നിന്നും നിയമോപദേശം തേടിയ സര്‍ക്കാര്‍ നടപടി ഉചിതമായില്ല. ഇത്തരം നടപടിയിലൂടെ കോടതിയുടെ അന്തസത്ത തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുധീരന്‍ ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാന ദേശീയ പാതക്ക് സമീപമുള്ള മദ്യശാലകള്‍ മാറ്റണമെന്ന് കോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ എജിയുടെ ഉപദേശം തേടിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com