കേരളം പിടിക്കാന്‍ ജനസേവാ പദ്ധതികളുമായി ആര്‍എസ്എസ്

ജനകീയ മുഖം സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇരു സംസ്ഥാനങ്ങളുടേയും സാമൂഹ്യസ്ഥിതിക്ക് യോജിച്ച പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും
കേരളം പിടിക്കാന്‍ ജനസേവാ പദ്ധതികളുമായി ആര്‍എസ്എസ്

അടുത്ത ലോകസഭ തെരഞ്ഞെടുിപ്പില്‍ കേരളവും തമിഴ്‌നാടും പിടിച്ചെടുക്കണമെന്ന് ആര്‍എസ്എസ് ദേശീയ പ്രതിനിധി സഭ. അമൃത വിശ്വവിദ്യാലയത്തില്‍ നടന്നു വരുന്ന സംഘടന യോഗത്തിലാണ് തീരുമാനം. ജനകീയ മുഖം സൃഷ്ടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇരു സംസ്ഥാനങ്ങളുടേയും സാമൂഹ്യസ്ഥിതിക്ക് യോജിച്ച പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഇതില്‍ കേരളത്തിന് മുന്‍ഗണന നല്‍കും. കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി.

ഉത്തര്‍പ്രദേശില്‍ ജാതി, സമുദായ സംഘടനകള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും പുറത്തുള്ളവര്‍ക്കായി നടത്തിയ പ്രവര്‍ത്തനം സംഘടന പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിജയം കണ്ടു എന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. അഗതിമന്ദിരങ്ങള്‍, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ കേരകളത്തിലും തമിഴ് നാട്ടിലും വ്യാപകമാക്കും. 
'ജോയിന്‍ ആര്‍എസ്എസ്' പ്രചാരണ പരിപാടിയില്‍ ഓണ്‍ലൈന്‍
വഴി സംഘടനയില്‍ ചേര്‍ന്നവര്‍ക്കുള്ള പരിശീലനം വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കാനും തീരുമാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com