പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ 

ഇതര സംസ്ഥാന തൊഴിാളികള്‍ക്കിടയില്‍ കൊലപാതകികള്‍ കൂടുന്നു എന്നും അവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും കോട്ടയം സെഷന്‍സ്‌ കോടതി പറഞ്ഞു
പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ 

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിാളികള്‍ക്കിടയില്‍ കൊലപാതകികള്‍ കൂടുന്നു എന്നും അവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും കോട്ടയം സെഷന്‍സ്‌ കോടതി പറഞ്ഞു. 2015 മെയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാല്‍സണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നടത്തുന്ന അലക്ക് കടയിലെ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാര്‍. പണത്തിനുവേണ്ടിയാണ് പ്രതി കൃത്യം നടത്തിയത്. മൊബൈല്‍ഫോണും, ആഭരണങ്ങളും മറ്റും പ്രതിയെ ഫിറോസാബാദില്‍നിന്ന് പിടികൂടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

സംഭവശേഷം ഇയാള്‍ ഒളിവില്‍പോയി. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ 53 സാക്ഷികളെ വിസ്തരിക്കുകയും 40 തൊണ്ടി സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com