ചൂരലിന് പകരം ഇടിമുറികളും ഗുണദോഷിക്കലിന് പകരം എഴുതിതള്ളലുമായപ്പോഴാണ് കുട്ടികള്‍ ആത്മഹത്യചെയ്യുന്നതെന്ന് മോഹന്‍ലാല്‍

പഠനത്തിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികള്‍ക്ക് മരണം പരിഹാരമല്ല - ഇതിനെതിരെ മുന്നേറുകയെന്നതാണ് ഏകപ്രതിവിധി
ചൂരലിന് പകരം ഇടിമുറികളും ഗുണദോഷിക്കലിന് പകരം എഴുതിതള്ളലുമായപ്പോഴാണ് കുട്ടികള്‍ ആത്മഹത്യചെയ്യുന്നതെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: കുട്ടികള്‍ക്ക് കണ്ണീരോടെ എന്ന തലവാചകത്തോടെയാണ് കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ രംഗത്തെത്തിയത്.പഠനത്തിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികള്‍ക്ക് മരണം പരിഹാരമല്ല. ഇതിനെതിരെ മുന്നേറുകയെന്നതാണ് ഏകപ്രതിവിധി. 

കഴിഞ്ഞ ഒരുമാസത്തെ വാര്‍ത്തകളില്‍ നിറഞ്ഞത് പലതരത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍, ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍, കൊല ചെയ്യപ്പെടുന്ന കുട്ടികള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍...എത്രയെത്ര സംഭവങ്ങള്‍. ഇവയെല്ലാം സംഭവിച്ചത് നമ്മുടെ ചുറ്റുവട്ടത്തിലാണ്.മൂന്നും ആറും പത്തും വയസുമായ കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. അതിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ഇതെന്തൊരു ലോകമാണ്.

പഠനപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും എല്ലാ കാലത്തും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോറ്റിരുന്നു. എന്നാല്‍ അക്കാരണങ്ങളാല്‍ ആരും ആത്മഹത്യ ചെയ്തിരുന്നില്ല. ആരും ആവരെ വാക്കുകള്‍കൊണ്ടും ശാരീരികമായും പീഡിപ്പിച്ചില്ല. പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്നത് ഇടിമുറികളായി. ഗുണദോഷിക്കലാണെങ്കില്‍ ഇന്ന് എഴുതി തള്ളലായി. 

കുട്ടികളെപീഡിപ്പിക്കുന്ന അച്ചനും അമ്മയും സഹോദരനും മുത്തച്ചനും അമ്മാവനും ഉപദേശിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ്. എത്രയും വേഗത്തില്‍ കഠിനമായ ശിക്ഷ അവര്‍ക്ക് നല്‍കുക എന്നതാണ് ഏകപ്രതിവിധി. നിങ്ങളെ പീഡിപ്പിച്ചവരെ നിങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുക. അല്ലെങ്കില്‍ അവര്‍ എന്നും നമുക്കിടയില്‍ മാന്യന്‍മാരായി ശിക്ഷ പോലും ലഭിക്കാതെ ജീവിക്കും. 

മുന്‍പത്തെ പാഠ്യപദ്ധതിയില്‍ ജീവിത സംസ്‌കാരത്തിലും വലിയ ജീവിതങ്ങളെയും അവര്‍ തരണം ചെയ്ത വെല്ലുവിളികളെയും ഉന്നതമൂല്യങ്ങളെയും കുറിച്ചുള്ള പാഠങ്ങളുണ്ടായിരുന്നു.അത് നമുക്ക് തന്ന ധൈര്യം ചെറുതല്ല. ആ സംസ്‌കാരം തിരിച്ചെടുക്കാന്‍ നമുക്ക് കഴിയണം. എബ്രഹാം ലിങ്കണും, വിവോകാനന്ദനും, എപിജെ അബ്ദുള്‍ കലാമും,നെല്‍സണ്‍ മണ്ഡേലയുമെല്ലാം നമുക്ക് ജീവിതത്തെ നേരിടാനുള്ള പ്രേരണകളായിരുന്നു. നമുക്ക് അതിലേക്ക് തിരിച്ചുനടക്കാന്‍ സമയമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com