ചെന്നൈ എക്‌സപ്രസിന്റെ എന്‍ജിനില്‍ തീ പിടിച്ചു; ലോക്കോപൈലറ്റിന്റെ കൃത്യമായ നീക്കം ദുരന്തം ഒഴിവാക്കി

ചെറുതുരുത്തിക്ക് സമീപം പൈങ്കുുളത്ത് വെച്ചാണ് എന്‍ജിനില്‍ നിന്ന് തീ പടരുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്
ചെന്നൈ എക്‌സപ്രസിന്റെ എന്‍ജിനില്‍ തീ പിടിച്ചു; ലോക്കോപൈലറ്റിന്റെ കൃത്യമായ നീക്കം ദുരന്തം ഒഴിവാക്കി

ചെറുതുരുത്തി: ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ചെന്നൈ എക്‌സ്പ്രസിന്റെ എന്‍ജിനില്‍ തീ പിടിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് സംഭംവം. ചെറുതുരുത്തിക്ക് സമീപം പൈങ്കുുളത്ത് വെച്ചാണ് എന്‍ജിനില്‍ നിന്ന് തീ പടരുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വടക്കാഞ്ചേരി സ്‌റ്റേഷന് സമീപം ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് വലിയ അപകടം തടയാന്‍ സഹായിച്ചത്.

യന്ത്രഭാഗം വേര്‍പെട്ട് ട്രാക്കില്‍ ഉരസിയതാണ് തീ ഉണ്ടാകാന്‍ കാരണം എന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണിയോടെ തൃശൂരില്‍ നിന്നും മറ്റൊരു എന്‍ജിന്‍ എത്തിച്ചാണ് വണ്ടി വീണ്ടും യാത്ര തുടര്‍ന്നത്.

അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ എറണാകുളം പാതയില്‍ 6 മണിക്കൂറിലധികം സമയം ഗതാതഗം സ്തംഭിച്ചു. ബംഗളൂരു സിറ്റി-കന്യാകുമാരി എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-കൊച്ചിന്‍ പാസഞ്ചര്‍, ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് എന്നിവ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. ഈ റൂട്ടിലൂടെ ട്രെയിനുകള്‍ രണ്ട് മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com