യുഡിഎഫിലേക്കില്ല, പിന്തുണ കുഞ്ഞാലിക്കുട്ടിക്കു മാത്രമെന്ന് കെഎം മാണി

ക്ഷണിച്ചവരുടെ സന്മനസിനു നന്ദിയുണ്ടെന്ന് കെഎം മാണി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുപോവാനില്ല. ശപിച്ചുകൊണ്ടല്ല, ദുഃഖത്തോടെയായിരുന്നു യുഡിഎഫില്‍നിന്ന് ഇറങ്ങിപ്പോന്നത്.
യുഡിഎഫിലേക്കില്ല, പിന്തുണ കുഞ്ഞാലിക്കുട്ടിക്കു മാത്രമെന്ന് കെഎം മാണി

കോട്ടയം: യുഡിഎഫിലേക്കു തിരിച്ചുപോവാനില്ലെന്നും മലപ്പുറത്തു നല്‍കിയ പിന്തുണ പികെ കുഞ്ഞാലിക്കുട്ടിക്കു മാത്രമെന്നും കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി. യുഡിഎഫിലേക്കു തിരിച്ചവരണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യര്‍ഥിച്ചതായ വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷണിച്ചവരുടെ സന്മനസിനു നന്ദിയുണ്ടെന്ന് കെഎം മാണി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുപോവാനില്ല. ശപിച്ചുകൊണ്ടല്ല, ദുഃഖത്തോടെയായിരുന്നു യുഡിഎഫില്‍നിന്ന് ഇറങ്ങിപ്പോന്നത്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പായി മാത്രമേ ഇനി മുന്നണി ബന്ധംസംബനധിച്ച് തീരുമാനമുണ്ടാവൂ എന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com