കുമ്മനത്തിന് അവാര്‍ഡ് കൊടുക്കാന്‍ താനില്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍

തുഞ്ചത്തെഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹരായവരുടെ ആറുപേരുടെ കൂട്ടത്തില്‍ കുമ്മനം രാജശേഖരനുമുണ്ടായിരുന്നു. ഇതോടെയാണ് മന്ത്രി നിലപാട് മാറ്റിയതെന്നാണ് സംഘാടകരുടെ അഭിപ്രായം
കുമ്മനത്തിന് അവാര്‍ഡ് കൊടുക്കാന്‍ താനില്ലെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനുമായി എകെ ബാലന് വേദി പങ്കിടാനാകില്ലെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ ഓഫീസ്. തുടര്‍ന്ന് തുഞ്ചെത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാന ചടങ്ങ് മാറ്റിവെച്ചു.നാളെയായിരുന്നു പുരസ്‌കാര ചടങ്ങ് നിശ്ചയിച്ചത്. 

തുഞ്ചത്തെഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹരായവരുടെ ആറുപേരുടെ കൂട്ടത്തില്‍ കുമ്മനം രാജശേഖരനുമുണ്ടായിരുന്നു. ഇതോടെയാണ് മന്ത്രി നിലപാട് മാറ്റിയതെന്നാണ് സംഘാടകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിനായിരുന്നു കുമ്മനത്തിനെ തെരഞ്ഞെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കുമ്മനത്തിന് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇത്തവണയാണ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

മന്ത്രിയെ പരിപാടിയുടെ ഉദ്ഘാടനത്തിന് നേരിട്ടെത്തി ക്ഷണിച്ചപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും പിന്നീട് മന്ത്രിയെ കണ്ടപ്പോള്‍ എത്തുമെന്ന് മന്ത്രി വ്യക്തമാക്കിയതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കുമ്മനത്തെ തീവ്രവാദിയായി ആക്ഷേപിച്ച ബാലന് സാംസ്‌കാരിക മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നാണ് ബിജെപിയുടെ പ്രതികരണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com