ജില്ലകളുടെ വികസന മേല്‍നോട്ടത്തിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി പിണറായി സര്‍ക്കാര്‍

മാസത്തില്‍ ഒരു തവണയെങ്കിലും ചുമതലപ്പെട്ട ജില്ലകളിലെത്തി വികസന കാര്യത്തിലും പൊതുപ്രശ്‌നങ്ങളിലും ഇടപെടണം
ജില്ലകളുടെ വികസന മേല്‍നോട്ടത്തിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് പുറമെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലകളുടെ വികസന മേല്‍നോട്ട ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസത്തില്‍ ഒരു തവണയെങ്കിലും ചുമതലപ്പെട്ട ജില്ലകളിലെത്തി വികസന കാര്യത്തിലും പൊതുപ്രശ്‌നങ്ങളിലും ഇടപെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു

ഇതാദ്യമായാണ ഇത്തരത്തിലൊരു മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതലനല്‍കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്. ചീഫ് സെക്രട്ടറി മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ വരെയുളളവര്‍ ജില്ലാ ചുമതലയുള്ളവരില്‍പ്പെടും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏഴ് ചുമതലകളാണ് ജില്ലകളിലെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ടത്. ഭരണ വികസന കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച, വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികളുമായുള്ള ചര്‍ച്ച, വകുപ്പ് സെക്രട്ടറിമാര്‍ കാണിക്കുന്ന ജില്ലയിലെ പ്രധാന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കല്‍, സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങളും പദ്ധതികളും അറിയിക്കല്‍, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികളുടെ അവലോകനം എന്നിവായാണ് ഏഴ് ചുമതലകള്‍.

ഏപ്രില്‍ ഒന്നുമുതല്‍ സെക്രട്ടറിമാര്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലകളുടെ ചുമതലകള്‍ ഏറ്റെടുക്കണമെന്നാണ് ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com