മദ്രസാ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് ഒരാഴ്ചത്തേക്ക് നിരോധാജ്ഞ

കാസര്‍കോട് പഴയചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് കൊല്ലപ്പെട്ടസംഭവത്തില്‍ ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
മദ്രസാ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് ഒരാഴ്ചത്തേക്ക് നിരോധാജ്ഞ

കാസര്‍കോട്: കാസര്‍കോട് പഴയചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് കൊല്ലപ്പെട്ടസംഭവത്തില്‍ ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലാകളക്ടറര്‍ കെ ജീവന്‍ ബാബുവാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഒരാഴ്ചക്കാലം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുക, മാരകായുധങ്ങള്‍ കൈവശം വയ്ക്കുക മുതലായ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല.

വിഷയെത്തെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രാദേശിക മാധ്യമങ്ങളില്‍ പ്രതികളെപ്പറ്റി തെറ്റായ വാര്‍ത്തകള്‍ അച്ചടിച്ചു വരുന്നുണ്ട്. ഇത്തരത്തില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 

കൊലപാതകത്തിന് പിന്നില്‍ വര്‍ഗീയപരമായ കാരണങ്ങളാണെന്ന് പ്രചരണമുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും അഭിപ്രായപ്പെട്ടു. കളക്ട്രേറ്റില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സമാധാനയോഗത്തിലാണ് പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇതിനിടെ കാസര്‍കോട് നിയോജകമണ്ഡലത്തില്‍ മുസ്ലീം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയ്ക്ക് അക്രമം നടന്നതുള്‍പ്പെടെയുള്ള പശ്ചാത്തലത്തില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

പോലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെപ്പറ്റി ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കര്‍ണാടക പോലീസിനും ബന്ധുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് മടിക്കരിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com