കുണ്ടറയിലെ 14 വയസുകാരന്റെ മരണം അന്വേഷിച്ചതിലും പൊലീസിന് ഗുരുതര വീഴ്ച

കുട്ടിയുടെ അമ്മയുടെയും സഹേദരിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. ആന്തരിക അവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നില്ല
കുണ്ടറയിലെ 14 വയസുകാരന്റെ മരണം അന്വേഷിച്ചതിലും പൊലീസിന് ഗുരുതര വീഴ്ച

കൊല്ലം:കുണ്ടറയില്‍ 14 വയസുകാരന്റെ മരണം അന്വേഷിച്ചതിലും പൊലീസിന് ഗുരുതര വീഴ്ച. മരിച്ച കുട്ടിയുടെ അമ്മയുടെയും സഹേദരിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. ആന്തരിക അവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നില്ല. കുണ്ടറ ബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന സിഐ ഷാബുവാണ് കേസ് അന്വേഷിച്ചിരുന്നത്. ഇയാളെ കുണ്ടറ പീഡനക്കേസ്  അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തിരുന്നു. 

ചെറുമകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിക്ടര്‍ തന്നെയാണ് തന്റെ മകനേയും കൊലപ്പെടുത്തിയത് എന്നാരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുിന്നു. അവര്‍ പുതിയ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിച്ച് തുടങ്ങിയതായി കൊല്ലം റൂറല്‍ എസ്പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 
ഇന്നലെ രാത്രി ഡിവൈഎസ്പി ഓഫീസില്‍ അറസ്റ്റിലായ വിക്ടറിന്റെ മകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇയാളും വിക്ടറും ചേര്‍ന്നാണ് മകനെ കൊന്നത് എന്നാണ് സ്ത്രീയുടെ ആരോപണം. ഇയാളെ ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. മരിച്ച കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com