കേരളത്തില്‍ പരാതി മാഫിയ; വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി

പരാതി നല്‍കുന്ന മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു
കേരളത്തില്‍ പരാതി മാഫിയ; വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ പരാതി മാഫിയയുണ്ടെന്ന് ഹൈക്കോടതി. ആളുകളെ തേജോവധം ചെയ്യുന്നതിനും മറ്റും കോടതികളില്‍ പരാതി നല്‍കുന്ന മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു. ബന്ധുനിയമന, ശങ്കര്‍ റെഡ്ഡി നിയമന കേസുകള്‍ പരിഗണിക്കവെയാണ് വിജിലന്‍സിനെ പരാമര്‍ശിച്ചുകൊണ്ട് കോടതിയുടെ വിമര്‍ശനം.
ഓരോ കോടതികളിലേക്ക് പരാതിയുമായി ഈ മാഫിയ ആളുകളെ പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ഇതേക്കുറിച്ച് തനിക്ക് വ്യക്തിപരമായി അറിവുണ്ടെന്നു പറഞ്ഞ ജഡ്ജി ഈ അറിവിന്റെ ഉറവിടം തല്‍ക്കാലം പറയുന്നില്ലെന്നും പറഞ്ഞു.
ജനവികാരം കണക്കിലെടുത്ത് കേസുകളെടുക്കുന്ന ശീലം വിജിലന്‍സില്‍ ഉണ്ടാകുന്നുണ്ട്. ഇത് അരാജകത്വത്തിലേക്കാണ് നയിക്കുക. അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിന് മാത്രമേ അവകാശമുള്ളൂ എന്നില്ല. അഴിമതികള്‍ വിജിലന്‍സിന് മാത്രമേ അന്വേഷിക്കാവൂ എന്നാണെങ്കില്‍ പുതിയ നിയമം കൊണ്ടുവരണം. പരാതി കിട്ടിയാല്‍ ഉദ്ദേശശുദ്ധി പരിശോധിക്കണം. ജനവികാരം മാത്രം കണക്കിലെടുത്ത് കേസുകള്‍ എടുക്കുന്ന ശീലം മാറ്റേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. സത്യാവസ്ഥ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com