ജീവനക്കാര്‍ക്ക് നേരെ മൂത്രം കുപ്പിയിലാക്കി ഒഴിച്ചു; പൊന്നുരുന്നിയില്‍ മദ്യശാലയ്‌ക്കെതിരെ പ്രതിഷേധം

നഗരസഭയുടെ അനുമതി വാങ്ങാതെ മദ്യശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം
ജീവനക്കാര്‍ക്ക് നേരെ മൂത്രം കുപ്പിയിലാക്കി ഒഴിച്ചു; പൊന്നുരുന്നിയില്‍ മദ്യശാലയ്‌ക്കെതിരെ പ്രതിഷേധം

കൊച്ചി: പൊന്നുരുന്നിയില്‍ കണ്‍സ്യൂമര്‍ ഫെഡ് മദ്യാശാല മാറ്റിസ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം.  ജീവനക്കാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. 

ഹൈബീ ഈഡന് എംഎല്‍എ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. ചിത്രം: മിള്‍ട്ടണ്‍
 

ജീവനക്കാര്‍ക്ക് നേരെ നാട്ടുകാര്‍ മൂത്രം കുപ്പിയിലാക്കി ഒഴിച്ചു. നഗരസഭയുടെ അനുമതി വാങ്ങാതെ മദ്യശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചത്. വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് പൊന്നുരുന്നിയിലേക്ക് മാറ്റി സ്ഥാപിച്ചത്. 

അതീവ രഹസ്യമായി വാര്‍ഡ് കൗണ്‍സിലറോട് പോലും ആലോചിക്കാതെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ മദ്യവില്‍പ്പന ശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഹൈബി ഈഡന്‍ എംഎല്‍എ അറസ്റ്റ് ചെയ്ത് നീക്കുന്നു. ചിത്രം: മിള്‍ട്ടണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com