മുഖ്യമന്ത്രി പറഞ്ഞത് കളവ്;ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ടിപി വധക്കേസ് പ്രതികളും നിഷാമും 

ശിക്ഷാ ഇളവിന് കൊടും കുറ്റവാളികളുടെ പട്ടികയുമായി ജയില്‍ വകുപ്പ്. ലിസ്റ്റില്‍ ടിപി വധക്കേസില്‍ പെട്ടവര്‍ മുതല്‍ ചന്ദ്രബോസ് വധക്കേസ് പ്രതി വരെ
മുഖ്യമന്ത്രി പറഞ്ഞത് കളവ്;ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ടിപി വധക്കേസ് പ്രതികളും നിഷാമും 

ശിക്ഷാ ഇളവിന് കൊടും കുറ്റവാളികളുടെ പട്ടികയുമായി ജയില്‍ വകുപ്പ്. ലിസ്റ്റില്‍ ടിപി വധക്കേസില്‍ പെട്ടവര്‍ മുതല്‍ ചന്ദ്രബോസ് വധക്കേസ് പ്രതി വരെ. ജയില്‍ വകുപ്പ് തയ്യാറാക്കിയ 1911പേരുടെ പട്ടികയില്‍ ടിപി കേസ് പ്രതികളായ കൊടി സുനി,കെ.സി രാമചന്ദ്രന്‍,കുഞ്ഞനന്ദന്‍,സിജിത്,രജീഷ്,ഷാഫി എന്നിവരുമുണ്ട്. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും പട്ടികയിലുണ്ട്. 

ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ശിക്ഷാ ഇളവ് നല്‍കിയിരിക്കുന്നത്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങലുടെ ഭാഗമായാണ് സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന കുറ്റവാളികല്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബംന്ധിച്ച ലിസ്റ്റ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. പക്ഷേ ഗവര്‍ണര്‍ ഇതില്‍ കൊടും കുറ്റവാളികല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.തിരുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അത് പരസ്യമായി പറഞ്ഞത് അന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ക്ക്് പ്രശ്മനമുണ്ടെങ്കില്‍ മാധ്യമങ്ങളോടല്ല,സര്‍ക്കാരിനാണ് എഴുത്തുകുത്തുകള്‍ നടത്തേണ്ടത് എന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ശിക്ഷാ ഇളവ്‌
നല്‍കിയതായി അറിയില്ല, എങ്ങനെ നല്‍കും തുടങ്ങിയ ഉത്തരങ്ങളാണ് മുഖ്യമന്ത്രി നല്‍കിയിരുന്നത്. ടിപി കേസിലെ പ്രതികളെ 14 വര്‍ഷം കഴിയാതെ എങ്ങനെ പുറത്ത് വിടും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com