പൊലീസ് ചീത്തപ്പേരുണ്ടാക്കി;ഭരണം അത്രയ്ക്കങ്ങ് പോരെന്ന് സിപിഎം വിലയിരുത്തല്‍ 

പിണറായി വിജന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭരണം കാര്യക്ഷമമാകുന്നില്ല എന്ന് സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍ 
പൊലീസ് ചീത്തപ്പേരുണ്ടാക്കി;ഭരണം അത്രയ്ക്കങ്ങ് പോരെന്ന് സിപിഎം വിലയിരുത്തല്‍ 

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭരണം കാര്യക്ഷമമാകുന്നില്ല എന്ന് സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ കൂടിയ യോഗത്തിലാണ് സര്‍രക്കാറന്റെ പോക്കില്‍ സെക്രട്ടേറിയേറ്റ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പൊലീസ് സേനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരന്തര വീഴ്ചയും ഇതേതുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ വിലയിരുത്തുന്ന രേഖ യോഗത്തില്‍ അവതരിപ്പിച്ചു. പത്തുമാസത്തെ പ്രവര്‍ത്തനം കൊണ്ട് സര്‍ക്കാറിനെ വിലയിരുത്താനാകില്ല. അത് ചെറിയൊരു കാലയളവാണ്. ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാര്‍ ആയതിന്റെ ഭാരവും സര്‍ക്കാരിനുണ്ട്. വന്‍കിട പദ്ധതികള്‍ മാത്രം പോരാ ജനകീയ പദ്ധതികളും വേണം എന്ന നിര്‍ദേശം സെക്രട്ടറിയേറ്റിന് ഉണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച നാല് ജനകീയ മിഷന്‍ പ്രവര്‍ത്തനം ജനങ്ങള്‍ അറിയുന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. 

ഐഎഎസ്-ഐപിഎസ് തര്‍ക്കവും വിജിലന്‍സിനെ പറ്റിയുള്ള പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നാണ് സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. 
ഇന്നും സെക്രട്ടേറിയേര്ര് തുടരുന്നുണ്ട്. ശിക്ഷാ ഇളവ് സംബന്ധിച്ച വിവാദത്തിലും ഇന്ന് ചര്‍ച്ച നടന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com