സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍

അനുമതിയില്ലാതെ സര്‍ക്കാര്‍ നയങ്ങളെയോ, നിലപാടുകളെയോ കുറിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്
സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവ് പുറത്തിറക്കി. അനുമതിയില്ലാതെ സര്‍ക്കാര്‍ നയങ്ങളെയോ, നിലപാടുകളെയോ കുറിച്ച് അഭിപ്രായ പ്രകടനം നടത്താന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

ഇത്തരത്തില്‍ ആരെങ്കിലും അഭിപ്രായപ്രകടനം നടത്തിയാലോ, ഇത് സംബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയാലോ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇതിനുള്ള ഉത്തരവാദിത്തം മേല്‍ ഉദ്യോഗസ്ഥനാണ്. മേല്‍ ഉദ്യോഗസ്ഥന്‍ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതരവീഴ്ചയായി കണക്കാക്കും. അല്ലെങ്കില്‍ മേല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.

 ദൃശ്യ - ശ്രാവ്യമാധ്യമങ്ങളിലും അഭിപ്രായപ്രകടനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 1960ലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാഹിത്യരചനകള്‍ ഉള്‍പ്പെടെ നടത്തണമെങ്കില്‍ മേലുദ്യോാഗസ്ഥനില്‍ നിന്നും അനുമതി വാങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. എ്ന്നാല്‍ ഈ നടപടിക്കെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യ്ത്തിന്‍ മേലുള്ള കടന്നുകയറ്റമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com