കുണ്ടറ പീഡനം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പെണ്‍കുട്ടിയെ വിക്ടര്‍ ബലാത്സംഗം ചെയ്യുന്നതറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് കേസെടുത്തിരിക്കന്നത് - പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 
കുണ്ടറ പീഡനം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: കുണ്ടറ പീഡനക്കേസില്‍ പ്രതിചേര്‍ത്ത മുത്തശ്ശി ലതാ മേരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അന്വേഷണ സംഘം ഇന്നലെ  കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വിക്ടര്‍ ബലാത്സംഗം ചെയ്യുന്നതറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് കേസെടുത്തിരിക്കന്നത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 

കഴിഞ്ഞ ദിവസമാണ് കുണ്ടറ പീഡനക്കേസ് പ്രതിക്കെതിരെ 14 വയസുകാരി കോടതിയില്‍ മൊഴി നല്‍കിയത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായിരുന്നു ഈ കുട്ടി. പ്രതി മൂന്ന് വര്‍ഷമായി തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.

പ്രാഥമിക ആവശ്യങ്ങള്‍ പോലും ബുദ്ധിമുട്ടാകും വിധം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയുടെ പരാതിപ്പെട്ടിരുന്നു. രാജകുമാരിയെപ്പോലെ വിവാഹം കഴിപ്പിക്കുമെന്നും വാഗ്ദാനം നല്‍കി. 10 ലക്ഷം രൂപ ബാങ്കിലിടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പിയാണ് കേസ്  അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com