കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വില്‍പ്പനയ്ക്ക്

22, 65,6,000 പുതിയ ഓഹരികള്‍ ഇറക്കാനും സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരി വില്‍ക്കാനുമാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത് -  ഒരു ഓഹരിയ്ക്ക് പത്തുരൂപയാണ് മുഖവില
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വില്‍പ്പനയ്ക്ക്

കൊച്ചി: രാജ്യത്തെ പൊതുമേഖലയിലുള്ള വലിയ കപ്പല്‍ശാലയായ കൊച്ചി കപ്പല്‍ശാല വില്‍പ്പനയ്ക്ക്. 3.4 കോടിയോളം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പ്രാഥമിക ഓഹരി വില്‍പ്പനക്കായി സെബിയുടെ അനുമതി കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. 22, 65,6,000 പുതിയ ഓഹരികള്‍ ഇറക്കാനും സര്‍ക്കാരിന്റെ കൈവശമുള്ള ഓഹരി വില്‍ക്കാനുമാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. ഒരു ഓഹരിയ്ക്ക് പത്തുരൂപയാണ് മുഖവില

കേന്ദ്രസര്‍ക്കാരിന്റെ നയത്തെതുടര്‍ന്ന് സ്ഥാപനം സ്വകാര്യവ്യക്തികളുടെ കൈകളിലെത്തും. എന്നാല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്ര്റ്റിന്റെ അധീനതയിലുള്ള പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷിപ്പ് യാര്‍ഡ് സ്ഥാപിക്കുമെന്നും പുതിയ ഡ്രൈഡ്രോക്ക് നിര്‍മ്മിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കൊച്ചി ന്‍ ഷിപ്പ് യാര്‍ഡ്.പ്രതിരോധ രംഗത്തും സ്ഥാപനത്തിന്റെ സംഭാവന പ്രധാനപ്പെട്ടതാണ്. നാവികസേനയുടെ വിമാന വാഹിനിയുടെ നിര്‍മ്മാണവും ഇവിടെ നടന്നു വരികയാണ്. സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com