പോലീസില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസുമുണ്ട്; ജാഗ്രത വേണമെന്ന് സി.പി.എം. സംസ്ഥാന സമിതി

സംസ്ഥാന പോലീസിന്റെയും വിജിലന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കടുത്ത വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സമിതി യോഗം.
പോലീസില്‍ ആര്‍.എസ്.എസും കോണ്‍ഗ്രസുമുണ്ട്; ജാഗ്രത വേണമെന്ന് സി.പി.എം. സംസ്ഥാന സമിതി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെയും വിജിലന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കടുത്ത വിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സമിതി യോഗം. സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. പോലീസില്‍ ആര്‍.എസ്.എസ്.- കോണ്‍ഗ്രസ് അനുഭാവികളുണ്ട്. എന്നാല്‍ ഇവരെയൊന്നും മാറ്റിനിര്‍ത്താന്‍ സാധിക്കുകയില്ലെന്നും സി.പി.എം. സംസ്ഥാന സമിതിയില്‍ വിവിധ തരത്തിലുള്ള അഭിപ്രായമുണ്ടായി. പോലീസിന്റെയും വിജിലന്‍സിന്റെയും നീതുയുക്തമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ ബോധമില്ലാത്ത പ്രൈവറ്റ് സെക്രട്ടറിമാരുപോലുമുണ്ടെന്ന് യോഗം വിലയിരുത്തി. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫുകളുടെ ഭാഗത്തും പോരായ്മകളേറെയുണ്ട്. ഇതൊക്കെ തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പാക്കുന്നതിലും വേഗക്കുറവുണ്ടാക്കുന്നുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കടുത്ത വിമര്‍ശനത്തോടെ നേരിട്ടവരുമുണ്ടായിരുന്നു യോഗത്തില്‍. പോലീസും വിജിലന്‍സുമൊക്കെ ഒരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധയും മാറ്റവും വേണമെന്നും ചിലര്‍ നിര്‍ദ്ദേശിച്ചു. പോലീസ് വകുപ്പിന്റെ പിടിപ്പുകേടുകളായിരുന്നു ഏറെയും ചര്‍ച്ചയുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com