കെഎസ്‌യു പിടിച്ചെടുത്ത് എ ഗ്രൂപ്പ്

3 ജില്ലകളിലെ സംഘടന തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 11ലും എ ഗ്രൂപ്പുകാരാണ് പ്രസിഡന്റുമാര്‍
കെഎസ്‌യു പിടിച്ചെടുത്ത് എ ഗ്രൂപ്പ്

കെഎസ്‌യു സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേല്‍കൈ. എ ഗ്രൂപ്പുകാരനായ കെ എം അഭിജിത്താണ് പുതിയ പ്രസിഡന്റ്. ഐ ഗ്രൂപ്പിലെ വി.പി റഷീദ് സസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റായി. 13 ജില്ലകളിലെ സംഘടന തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 11ലും എ ഗ്രൂപ്പുകാരാണ് പ്രസിഡന്റുമാര്‍. കണ്ണൂരിലെ ഫലം വന്നിട്ടില്ല. തിരുവനന്തപുരവും കൊല്ലവും ഐ വിഭാഗം നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും തര്‍ക്കമുള്ളതിനാലാണ് കണ്ണൂരില്‍ ഫലം പ്രഖ്യാപിക്കാത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com