കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കില്ല, ജിഷ്ണുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് സുപ്രീം കോടതി

ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിെന്റ അമ്മ മഹിജയും നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്.
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കില്ല, ജിഷ്ണുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പാമ്പാടി നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിെന്റ അമ്മ മഹിജയും നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്.

അന്വേഷണത്തില്‍ കൃഷ്ണദാസിനെതിരെ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതിലെല്ലാം തന്നെ സംശയ സ്ഥാനത്തുള്ളത് കൃഷ്ണദാസാണ്. കൃഷ്ണദാസ് പുറത്തുനില്‍ക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്ന റോത്തഗിയുടെ വാദം കോടതി അംഗീകരിച്ചില്ല. കേസില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുള്ളതിന് തെളിവുകളൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തിെന്റ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള സാഹചര്യമില്ല എന്ന് കോടതി നിരീക്ഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com