ഗതാഗതവും പിണറായിയിലേക്ക്;എ കെ ശശീന്ദ്രന്‍  മുഖ്യമന്ത്രിയെ കണ്ടു

ഇന്നലെയാണ് മംഗളം ചാനല്‍ എ കെ ശശീന്ദ്രന്‍ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്
ഗതാഗതവും പിണറായിയിലേക്ക്;എ കെ ശശീന്ദ്രന്‍  മുഖ്യമന്ത്രിയെ കണ്ടു

ലൈംഗിക ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചതിതെ തുടര്‍ന്ന് അദ്ദഹം കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കും.രാജികത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പകരം മന്ത്രി ഉടനെ ഉണ്ടാകില്ല എന്നാണ് എന്‍സിപി നേതൃത്വം വ്യക്തകമാക്കുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോടനയുണ്ട് എന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. 

പകരം മന്ത്രി ഉടന്‍ വേണ്ട എന്ന ധാരണയിലാണ് ഗതാഗത വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാന്‍ തീരുമാനമായത്. എകെ ശശീന്ദ്രീന്‍ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടു. രാജിവെച്ചത് നല്ല കീഴ്‌വഴഴക്കം സൃഷ്ടിക്കാന്‍. ഏത് അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചില്ല. വാര്‍ത്തയില്‍ അസ്വാഭാവികത ഉണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി ഉടന്‍ അന്വേഷണത്തിന് ഉത്തരവിടും എന്നാണ് കരുതുന്നത്. മന്ത്രിസ്ഥാനമല്ല, നിരപാരിധിത്വം തെളിയിക്കലാണ് പ്രധാനം. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ഇന്നലെയാണ് മംഗളം ചാനല്‍ എ കെ ശശീന്ദ്രന്‍ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. വാര്‍ത്തയ്‌ക്കെതിരെ വ്യാപക ആക്ഷേപങ്ങളാണ് നിലനില്‍ക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരം സംസാരിക്കുന്നതാണ് എന്ന് സംഭാഷണത്തില്‍ നിന്ന്് വ്യതക്തമാണ്.മാത്രമവുമല്ല സ്ത്രീയുടെ ശബ്ദം പുറത്തു വിട്ടിട്ടുമില്ല. പരാതിക്കാരി എന്നു മംഗളം പറയുന്ന സ്ത്രീ ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com