ഭൂമാഫിയകള്‍ക്കു ചൂട്ടുപിടിക്കുന്നവര്‍ സ്വയം ഇടതുപക്ഷമായി പ്രഖ്യാപിക്കുന്നു, മൂന്നാറില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ജനയുഗം

ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ സ്വയം ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പത്രം കുറ്റപ്പെടുത്തി.
ഭൂമാഫിയകള്‍ക്കു ചൂട്ടുപിടിക്കുന്നവര്‍ സ്വയം ഇടതുപക്ഷമായി പ്രഖ്യാപിക്കുന്നു, മൂന്നാറില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ജനയുഗം

കൊച്ചി: മൂന്നാല്‍ പ്രശ്‌നത്തില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ സ്വയം ഇടതുപക്ഷമാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പത്രം കുറ്റപ്പെടുത്തി.

മൂന്നാറില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഇത്തരം പ്രഖ്യാപനങ്ങളാണെന്ന് ജനയുഗം പറയുന്നു. പരിസ്ഥിതി ദുര്‍ബമായ മൂന്നാറിനെ രക്ഷിക്കാനുള്ള കാലം അതിക്രമിക്കുമ്പോഴാണ് അവിടെ മാഫിയ പിടിമുറുക്കുന്നത്. ഭൂമിയില്ലാത്ത പാവങ്ങള്‍ സര്‍ക്കാര്‍ വക ഒരുതുണ്ടു ഭൂമി കയ്യേറി അതിലൊരു കൂര കെട്ടി അഭയംതേടിയാല്‍ അതു മനസിലാക്കാം. എന്നാല്‍ വൈദ്യുതി വകുപ്പിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും മൂന്നും നാലും ഏക്കര്‍ കൈയേറി ബഹുനില മന്ദിരങ്ങളും ആഡംബര റിസോര്‍ട്ടുകളും പണിതിട്ട് ഭൂരഹിതരാണെന്ന് അവകാശപ്പെടുന്നവര്‍ അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥരെ വാടക ഗുണ്ടകളെ വിട്ട് ആക്രമിക്കുകയാണ്. ക്വാറി മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടക്കുന്നത് സമര ആഭാസമാണ്. ഈ ആഭാസത്തിന് ജനപ്രതിനിധി തന്നെ നേതൃത്വം വഹിക്കുകയാണ് മൂന്നാറിലെന്ന് പത്രം പറയു്ന്നു. 

കയ്യേറ്റക്കാരെ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യു മന്ത്രിയുടെ നിലപാടിനെ ബുദ്ധിമോശമെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ബുദ്ധിഭ്രമമാമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനു വിവരമില്ലെന്ന് സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com