മൂന്നാര്‍ ഏറ്റെടുത്ത് പ്രതിപക്ഷം;മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച 

മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും
മൂന്നാര്‍ ഏറ്റെടുത്ത് പ്രതിപക്ഷം;മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച 

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍,എംഎ മണി, ഇടുക്കി ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍,ഇടുക്കി കളക്ടര്‍,റവന്യു വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മൂന്നാറില്‍ വന്‍തോതില്‍ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഉണ്ട് എന്നാണ് ലാന്റ് റെവന്യു കമ്മീഷ്ണറുടെ റിപ്പോര്‍ട്ട്. നിയമം ലംഘിച്ച നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് പരിസ്ഥിതി കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മൂന്നാര്‍ കയ്യേറ്റ ഭൂമികള്‍ തിരികെ പിടിക്കുന്ന കാര്യത്തില്‍ സിപിഐ-സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ രണ്ടു തട്ടിലാണ് ഇപ്പോഴും നില്‍ക്കുന്നത്. ദേവികുളം സബ്കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ സമരത്തിലാണ്. സബ്കളക്ടര്‍ ചട്ടം ലംഘിക്കുകായണെന്ന്‌ ഇന്നലെ സിപിഎംം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. എന്നാല്‍ ദേവികുളം സബ്കളക്ടറെ നീക്കേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്.

ഇതിനിടയില്‍ മൂന്നാര്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കും. സര്‍ക്കാറിനെ മൂന്നാര്‍ വിഷയത്തില്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. സിപിഎം നേതൃത്വം കയ്യേറി എന്ന ആരോപിക്കുന്ന സ്ഥലങ്ങളാകും ചെന്നിത്തല ആദ്യം സന്ദര്‍ശിക്കുക. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഇന്നലെ മൂന്നാറിലെ കയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com