റവന്യു മന്ത്രിയെ തിരുത്തി കോടിയേരി; സബ് കളക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും

സബ് കളക്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
റവന്യു മന്ത്രിയെ തിരുത്തി കോടിയേരി; സബ് കളക്ടറെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും

ദേവികുളം വിഷയത്തില്‍ റവന്യു മന്ത്രിയെ തിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സബ് കളക്ടറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

എകെ ശശീന്ദ്രന്‍ രാജിവെച്ച നിലപാട് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിയാരാകുമെന്ന് എന്‍സിപി തീരുമാനിക്കട്ടെ.എന്‍സിപിക്ക് അര്‍ഹതപ്പെട്ടതാണ് മന്ത്രിസ്ഥാനം.അതാരാകുമെന്ന് എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റി. തെറ്റുണ്ടെങ്കില്‍ തിരുത്തും. യുഡിഎഫ് നിലപാടല്ല എല്‍ഡിഎഫിന്റേത്. കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com