എകെജി സെന്ററിനെ വെല്ലുന്ന ഓഫീസ് നിര്‍മ്മിക്കാന്‍ ബിജെപി 

56 സെന്റില്‍ സ്ഥിതി ചെയ്യുന്ന പഴയ മന്ദിരം പൂര്‍ണ്ണമായും പൊളിച്ചു മാറ്റും
എകെജി സെന്ററിനെ വെല്ലുന്ന ഓഫീസ് നിര്‍മ്മിക്കാന്‍ ബിജെപി 

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനെ വെല്ലുന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് പണിയാന്‍ ബിജെപി തീരുമാനം. 15 കോടി മുടക്കി എട്ടുനിലയിലാണ് തിരുവനന്തപുരത്തെ മാരാര്‍ജി ഭവന്‍ പുതുക്കി പണിയാന്‍ പോകുന്നത്. അരിസ്റ്റോ ജങ്ഷനിലാണ് മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്നത്. 56 സെന്റില്‍ സ്ഥിതി ചെയ്യുന്ന പഴയ മന്ദിരം പൂര്‍ണ്ണമായും പൊളിച്ചു മാറ്റും. കോണ്‍ഫറന്‍സ് ഹാള്‍.ഡിജിറ്റല്‍ ലൈബ്രറി,ആഡിറ്റോറിയം,നേതാക്കല്‍ താമസിക്കാന്‍ മുറികള്‍,ഡോര്‍മെറ്ററികള്‍ എന്നിവ ഉണ്ടാകും. ആദ്യഘട്ടത്തില്‍ നാല് നിലകളാണ് പൂര്‍ത്തിയാക്കുക. കെട്ടിടത്തിന്റെ പ്ലാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. 
ബിജെപിക്ക് ആധുനിക സൗകര്യങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലും  ജില്ലകളിലും പുതിയ കെട്ടിട നിര്‍മ്മിക്കണം എന്നുള്ള പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിനെ കൂടാതെ, മലപ്പുറം,വയനാട്,ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലും പുതിയ ജില്ലാ കമ്മിറ്റി ഓഫീസുകള്‍ പണിയും. ഒഡീഷയില്‍ ഏപ്രില്‍ 15,16 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടൂവിന് ശേഷം തറക്കല്ലിടല്‍ നടക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുമെന്നാണ് സൂചന.

എറണാകുളത്ത് ബിജെപി മുഖപത്രമായ ജന്‍മഭൂമിക്ക് വേണ്ടി പുതിയ ഓഫീസ് പണിയുകയാണ്. 1 കോടിയാണ്ഇതിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്.നിലവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസ്‌ സിപിഐഎമ്മിന്റെ എകെജി സെന്ററാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com