രാജിവെച്ച ജീവനക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ മംഗളം മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം

ചാനല്‍ അധികൃതര്‍ അല്‍നീമയുമായി അടുപ്പമുള്ള ആളുകളാല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ നിലപാടില്‍മാറ്റമില്ലെന്നാണ് അല്‍നീമ പറയുന്നത്‌
രാജിവെച്ച ജീവനക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ മംഗളം മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം

കൊച്ചി: മംഗളം ചാനലില്‍ നിന്നും രാജിവെച്ച ജീവനക്കാരി
അല്‍നീമ ആഷ്‌റഫിന്റെ ഫെയ്‌സ്‌ ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ ചാനലിന്റെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം. ചാനലിന്റെ അധികൃതര്‍ അല്‍നീമയുമായി അടുപ്പമുള്ള ആളുകളാല്‍ സ്മ്മര്‍ദ്ദം ചെലുത്തിയാണ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അല്‍നീമ വ്യക്തമാക്കിയതോടെ മാനേജ്‌മെന്റ് ഭീഷണി സ്വരത്തിലാണ് ജീവനക്കാരിയുടെ സുഹൃത്തുക്കളെ വീണ്ടും സമീപിച്ചത്. 

അതേസമയം രാജിവെച്ച ശേഷമാണ് തന്റെ ഫെയ്‌സ് ബുക്കില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതെന്നും ഭീഷണിയുടെ സ്വരത്തില്‍ ആരെങ്കിലും സമീച്ചാല്‍ അഭിപ്രായം മാറ്റില്ലെന്നും അല്‍നീമ സമകാലിക മലയാളത്തോട് പറഞ്ഞു. ഗതാഗത മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ചാനലിന്റെ വാര്‍ത്താരീതിയോട് ഒരു മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ തുടരാനാകില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ രാജിവെച്ചത്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരോടൊപ്പം തുടര്‍ന്നാല്‍ അത് സമൂഹത്തിലുണ്ടാക്കുന്ന ജീര്‍ണത വലുതായിരിക്കും. 

മംഗളം ചാനലിന്റെ ഉദ്ഘാടനത്തിന് മുമ്പായി വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചാനല്‍ മാനേജ്‌മെന്റ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ തന്നെ ഉണ്ടാക്കിയിരുന്നു. എന്നാല്‍ സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയോട് യോജിക്കാനാകില്ലെന്ന് അല്‍നീന മാനേജ്‌മെന്റിനോട് വ്യക്തമാക്കിയപ്പോള്‍ തന്നെ ഒഴിവാക്കിയിരുന്നതായും അല്‍നീമ പറഞ്ഞു. ഏകെ ശശീന്ദ്രനെ കുറിച്ചുള്ള വാര്‍ത്ത തയ്യാറാക്കിയ രീതിയോട് യോജിപ്പില്ലാത്തതിനെ തുടര്‍ന്ന് അല്‍നീമ ഇന്നാണ് തന്റെ രാജി സി ഇഒ അജിത് കുമാറിന് നല്‍കിയത്. തുടര്‍ന്ന് തന്റെ ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിന് മാധ്യമപ്രവര്‍ത്തകരുടെതുള്‍പ്പടെ നിരവധി സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗതാഗത മന്ത്രി പറഞ്ഞത് മാത്രം പറയാതെ പരാതിക്കാരി ഗതാഗത മന്ത്രിയോട് പറഞ്ഞത് വ്യക്തമാക്കാനുള്ള തന്റെടവും ചാനലിന്റെ ഭാഗത്തുനിന്നുണ്ടാകാണം. അല്ലാതെ അവിടെ ജോലിചെയ്യുന്ന ആളുകളെ പഴിചാരുന്ന രീതിയിലാക്കരുത്. പൊതുസമൂഹം ആഗ്രഹിക്കുന്നതുപോലെ സത്യം അറിയാന്‍ ഞാനും ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ പരാതിക്കാരിയെ മംഗളം മുന്നോട്ട് കൊണ്ടുവരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com