നയം മാറ്റാനിരുന്ന സര്‍ക്കാര്‍ വിധി കേട്ട് ഞെട്ടി; പൂട്ടേണ്ടി വരിക 21 ഫൈവ് സ്റ്റാര്‍ ബാറുകള്‍

144 വെബ്‌കോ ഔട്ട്‌ലെറ്റുകളാണ് മാറ്റാനുള്ളത്. കണ്‍സ്യൂമര്‍ ഫെഡിന് 9 മദ്യശാലകള്‍ മാറ്റാനുണ്ട്. സംസ്ഥാനത്ത് 815 ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ ആണ് ഉള്ളത്
നയം മാറ്റാനിരുന്ന സര്‍ക്കാര്‍ വിധി കേട്ട് ഞെട്ടി; പൂട്ടേണ്ടി വരിക 21 ഫൈവ് സ്റ്റാര്‍ ബാറുകള്‍

കൊച്ചി :കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മദ്യം ലഭിക്കുന്നില്ലെന്ന് ഇനി മന്ത്രിമാര്‍ക്കെങ്ങനെ പരാതി പറയാന്‍ കഴിയും. 15 ഡിസംബര്‍ മാസം 2016ന് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിരിക്കെ സര്‍ക്കാര്‍ ഏജിയുടെ നിയമോപദേശം മറയാക്കി മദ്യലോബിക്ക് അനുകൂലമായ നിലപാട് തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. മദ്യനയത്തില്‍ തങ്ങളുടെ നിലപാട് മദ്യവര്‍ജ്ജനമെന്ന് ആവര്‍ത്തിക്കുമ്പോള്‍ മദ്യത്തിന്റെ ഡിമാന്റ് മുന്‍നിര്‍ത്തി കൂടുതല്‍ ബാറുകള്‍ തുറക്കുക എന്നതുതന്നെയായിരുന്നു സിപിഎം ലക്ഷ്യം. കോടതി വിധിയെ തുടര്‍ന്ന് ഇനി വെബ്‌കോ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ പ്രദേശവാസികളെ ആശ്രയിക്കേണ്ടി വരും

സംസ്ഥാനത്ത് വെബ്‌കോയ്ക്ക് 270 ഔട്ട് ലെറ്റുകളാണ് ഉള്ളത്. ഇതില്‍ 144 വെബ്‌കോ ഔട്ട്‌ലെറ്റുകളാണ് മാറ്റാനുള്ളത്. കണ്‍സ്യൂമര്‍ ഫെഡിന് 9 മദ്യശാലകള്‍ മാറ്റാനുണ്ട്. സംസ്ഥാനത്ത് 815 ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ ആണ് ഉള്ളത്. ഇതില്‍ അഞ്ഞൂറിലേറെയും ദേശീയ സംസ്ഥാന പാതയോരത്താണ്. ഇത് മാറ്റി സ്ഥാപിക്കുക എന്നത് എളുപ്പമാകില്ല. കൂടാതെ സംസ്ഥാനത്തെ 31 ഫൈവ സ്റ്റാര്‍ ഹോട്ടലുകളില്‍ 21 എണ്ണവും സു്പ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകില്ല. കളള് ഷാപ്പുകളില്‍ ഭൂരിഭാഗവും പൂട്ടേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

പൊതുജനാരോഗ്യം മാത്രം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ വിധിയുണ്ടായിരിക്കന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ തന്നെ വാദം കേള്‍ക്കെ കോടതിയില്‍ കൂടുതല്‍ ഹര്‍ജികള്‍ നല്‍കിയത് സ്വകാര്യ ഉടമകളാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മദ്യലോബിയെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെയാണ് സുപ്രീം കോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് ഏകെ ആ്ന്റണിയും സുധീരനും വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com