പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്,പട്ടിണി കിടന്നിട്ടുണ്ട്, അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല;മംഗളത്തില്‍ നിന്ന് ഡ്രൈവറും പടിയിറങ്ങി

മാധ്യമപ്രവര്‍ത്തകനല്ലെങ്കിലും ഇതല്ല മാധ്യമപ്രവര്‍ത്തനമെന്ന ഉത്തമ ബോധ്യമുണ്ട്ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന് ഇനി എനിക്കാവില്ല
പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്,പട്ടിണി കിടന്നിട്ടുണ്ട്, അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല;മംഗളത്തില്‍ നിന്ന് ഡ്രൈവറും പടിയിറങ്ങി

എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കുടുക്കല്‍ വിഷ.യത്തില്‍ മംഗളം ചാനല്‍ മാപ്പുപറഞ്ഞിട്ടും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കൂടുതല്‍ രാജികള്‍ മംഗളത്തില്‍ സംഭവിക്കുകായണ്. ഇതുവരെ മൂന്ന മാധ്യമ പ്രവര്‍ത്തകര്‍ രാജിവെച്ചു. ഇപ്പോല്‍ അവരെ കൂടാതെ മംഗളത്തിലെ ഡ്രൈവറും രാജി കത്തു നല്‍കിയിരിക്കുകയാണ്. കോഴിക്കോട് ബ്യൂറോയില്‍ ജോലി ചെയ്യുന്ന സാജന്‍ എ.കെയാണ് ഇന്ന രാജി വെച്ചത്. 'പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല'. ആത്മാഭിമാനമായിരുന്നു കൈമുതല്. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്‌ബൈ.എ ന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് സാജന്‍ മംഗളത്തിന്റെ
പടിയിറങ്ങുന്നത്. 

സാജന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 

ഒരു മാധ്യമപ്രവര്‍ത്തകനല്ലെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ കൂടെ അവരുടെ ലക്ഷ്യത്തിനോടൊപ്പം യാത്ര ചെയ്യാന് തുടങ്ങിയിട്ട് 13 വര്‍ഷത്തോളമായി. ഇന്ത്യാവിഷനു ശേഷം മംഗളത്തില്‍ഡ്രൈവര്‍ സ്റ്റാഫായി ജോലി തുടങ്ങുന്നത് നാല് മാസം മുമ്പാണ്. കോഴിക്കോട് ബ്യൂറോയില്‍. ഇന്നത്തോടെ ഈ പണി നിര്‍ത്തുകയാണ്. മാധ്യമപ്രവര്‍ത്തകനല്ലെങ്കിലും ഇതല്ല മാധ്യമപ്രവര്‍ത്തനമെന്ന ഉത്തമ ബോധ്യമുണ്ട്.ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന് ഇനി എനിക്കാവില്ല. മാധ്യമപ്രകവര്‍ത്തകര്‍ക്കപ്പുറം മംഗളത്തിലെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ പ്രതിച്ഛായയില് ജോലി ചെയ്യല്‍ അസഹനീയമാണ്. അങ്ങനെ ഉള്ള ഒരാളായി ഞാനീ പടിയിറങ്ങുകയാണ്. ഇത്രയും ദിവസം നിങ്ങളുടെ പക്ഷത്ത് അല്‍പമെങ്കിലും ശരി ഉണ്ടെന്ന് കരുതിയിരുന്നു.

ഇനി എന്താണെന്നറിയില്ല. പക്ഷെ ഈ നാറിയ പ്രതിച്ഛായയുടെ തണലില്‍ നിന്നുകൊണ്ടുള്ള ശമ്പളം വാങ്ങാന്‍ എനിക്കാവില്ല. 'പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല'. ആത്മാഭിമാനമായിരുന്നു കൈമുതല്‍. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്‌ബൈ.
NB:
എനിക്ക് കിട്ടാനുള്ള ശമ്പളം ഈ പണിക്ക് നിങ്ങള്‍ക്കുള്ള ശമ്പളമാകട്ടെ
മംഗളത്തിലെ നല്ലവരായ തൊഴിലാളികളോട് നന്ദി മാത്രം

വാര്‍ത്ത പുറത്തുവിട്ട ശേഷം ആദ്യം പുറത്തു പോയത് അല്‍ നീമ അഷറഫെന്ന തിരുവനന്തപുരം ബ്യൂറോയിലെ ജേര്‍ണലിസ്റ്റായിരുന്നു. പിന്നാലെ മംഗളത്തില്‍ നില്‍ക്കാന്‍ സാധിക്കില്ല എന്ന് വ്യക്താമക്കി തൃശൂര്‍ ബ്യൂറോയിലെ നിതിന്‍ അംബുജനും പുറത്തു വന്നു. അതിന് ശേഷം കോഴിക്കോട്‌ ബ്യൂറോയില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം.എം രാഗേഷും മംഗളം വിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com