ഫോണ്‍ കെണി:മഗളം സിഇഒക്കെതിരെ ജാമ്യമില്ലാ എഫ്‌ഐആര്‍ 

ചാനല്‍ മേധാവി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ഫോണ്‍ കെണി:മഗളം സിഇഒക്കെതിരെ ജാമ്യമില്ലാ എഫ്‌ഐആര്‍ 

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം മംഗളം ചാനലിനെതിരെ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്തു.ചാനല്‍ മേധാവി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  ഐടി ആക്ട്,ഗൂഡാലോചന, ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചാനലിനെതിരെ ചുമത്തിയിരിക്കുന്നത്. 

എകെ ശശീന്ദ്രനെ കുടുക്കാന്‍ വേണ്ടി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയാതാണ് എന്ന് ഇന്നലെ മംഗളം സിഇഒ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

എന്‍സിപിയുടെ യുവജന സംഘടനയായ എന്‍വൈസിയും ഒരു അഭിഭാഷകയും ഇന്നലെ ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയും കഴിഞ്ഞ ദിവസം ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം അപമാനിക്കുവാന്‍ വേണ്ടി പ്രചരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരപ്പനങ്ങാടി സ്വദേശിനിയുടെ പരാതിയും അന്വേഷിക്കും. 

26നാണ്മംഗളം മന്ത്രിയുടെ വിവാദ ഫോണ്‍ സംഭാഷണം പുറത്തു വിടുന്നത്. ശശീന്ദ്രന്‍ മറുതലയ്ക്കലുള്ള സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്ന സംഭാഷണമാണ് ചാനല്‍ പുറത്തു വിട്ടത്. അഭയം ചോദിച്ചു ചെന്ന സ്ത്രീയോട് ശശീന്ദ്രന്‍ നമ്പര്‍ വാങ്ങി അപമര്യാദയായി സംസാരിച്ചു എന്നായിരുന്നു ചാനല്‍ വാദം. എന്നാല്‍ വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ വാര്‍ത്തയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടു. വലിയ പ്രതിഷേധമാണ് മംഗളത്തിനെതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് നില്‍ക്കകള്ളി ഇല്ലാതെ വന്നതോടെ ചാനല്‍ ഇന്നലെ മാപ്പു പറഞ്ഞു തലയൂരാന്‍ ശ്രമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com