വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഖ്യമന്ത്രി ജേക്കബ് തോമസിനെ മാറ്റി

സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്.- ഈ വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും  സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നുമായിരുന്നു കോടതി  ചോദിച്ചത്
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മുഖ്യമന്ത്രി ജേക്കബ് തോമസിനെ മാറ്റി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റി. ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധികചുമതല നല്‍കി. മുഖ്യമന്ത്രി അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ഇപ്പോള്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു

മുന്‍മന്ത്രി ഇപി ജയരാജന്‍ ഒന്നാം പ്രതിയായ ബന്ഡുനിയമന കേസ്, സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, ബാര്‍കേസ് എന്നിവയില്‍ ജേക്കബ് തോമസ് നിലപാട് കര്‍ക്കശമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റാത്തത് എ്‌ന്തെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചിരുന്നു.സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ഈ വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും  സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നുമായിരുന്നു കോടതി  ചോദിച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.

എന്നാല്‍ വിജിലന്‍സ് ഡയറക്ടറെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സ്വീകരിച്ചുവന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലും വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

ജിഷകേസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന രിപ്പോര്‍ട്ടും വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകന്‍ കേസിന്റെ വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com