പരമ്പരാഗത രീതീയില്‍ തൃശൂര്‍പൂരത്തിന്‌ വെടിക്കെട്ട് നടത്താന്‍ ഉപാധികളോടെ അനുമതി

പരമ്പരാഗത രീതീയില്‍ തൃശൂര്‍പൂരത്തിന്‌ വെടിക്കെട്ട് നടത്താന്‍ ഉപാധികളോടെ അനുമതി

ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ ഉപയോഗത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുണ്ട്, ഓലപ്പടക്കം, അമിട്ട് കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്കില്ല

ന്യൂഡെല്‍ഹി: പരമ്പരാഗത രീതീയില്‍ തൃശൂര്‍ പൂരത്തിന്‌ വെടിക്കെട്ട് നടത്താന്‍ ഉപാധികളോടെ അനുമതി. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗമാണ് അനുമതി നല്‍കിയത്. ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ ഉപയോഗത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുണ്ട്, ഓലപ്പടക്കം, അമിട്ട് കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്കില്ല. അതേസമയം ഇവയുടെ വലുപ്പത്തിന്റെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നാളെത്തന്നെ കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം തൃശൂരിലെത്തും. മറ്റന്നാള്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തും. ഗുണ്ട് 6.8 ഇഞ്ച് വ്യത്യാസത്തില്‍ മാത്രമെ നിര്‍മ്മിക്കാന്‍ അനുമതിയുള്ളു. കുഴിമിന്നല്‍ നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും നിര്‍മ്മിച്ച് ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. വെടിക്കെട്ടിന്റെ ശബ്ദം കുറച്ച് കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാനാണ് ഉപാധികള്‍ വെച്ചിരിക്കുന്നത്. 

വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ പൂരാഘോഷങ്ങള്‍ വെറും ചടങ്ങായി മാറ്റുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പരിഹാരം കാണുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും വെടിക്കെട്ട്. ഫയര്‍ ഹെഡ്രെന്റ് ഉള്‍പ്പടെ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ വെടിക്കെട്ടിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂരം ആഘോഷ പൂര്‍വം നടത്താന്‍ എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി സുനില്‍ കുമാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com