തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വീണ്ടും അവധിക്ക് അപേക്ഷ നല്‍കി. ഒരു മാസത്തേക്ക് കൂടി അവധി നീട്ടുന്നതിനാണ് ജേക്കബ് തോമസ് അപേക്ഷ നല്‍കിയിരിക്കുന്നത്.
നിലവില്‍ നിര്‍ബന്ധിത അവധിയിലായിരുന്നു ജേക്കബ് തോമസ്. ഇന്നലെയാണ് അദ്ധേഹത്തിന്റെ ഒരു മാസത്തെ അവധി അവസാനിച്ചത്. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സ് ചുമതല.
കോടതിയില്‍ നിന്നും വിജിലന്‍സിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജേക്കബ് തോമസിനോട് ഒരു മാസത്തെ അവധിയില്‍ പ്രവേശിക്കാവന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ