ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം; ഫോറന്‍സിക് ഫലം 30 ദിവസത്തിനുള്ളില്‍ വേണം

ഫോറന്‍സിക് പരിശോധനയുടെ ഫലം 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി നിര്‍ദേശിച്ചു
ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം; ഫോറന്‍സിക് ഫലം 30 ദിവസത്തിനുള്ളില്‍ വേണം

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം. ഫോറന്‍സിക് പരിശോധനയുടെ ഫലം 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.

ബിജു രമേശ് ഹാജരാക്കിയ സിഡിയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന നജ്മഹസന്‍ നീണ്ട അവധിയിലായതിനാല്‍ അന്വേഷണം നീണ്ടുപോയെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ നിലപാടെടുത്തത്. 

എന്നാല്‍ അന്വേഷണം വൈകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്നും ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ബിജു രമേശിന്റെ ആരോപണം ചൂണ്ടിക്കാട്ടി വി.എസ്.അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com