ബാഹുബലി കണ്ണവം വനത്തെ കൊന്നതെന്തിന്? സിനിമാക്കാര്‍ വരുത്തിവെച്ചത് വന്‍ പരിസ്ഥിതി നാശമെന്ന് പരാതി 

10 ദിവസമാണ് കണ്ണവം വനത്തില്‍ സിനിമാ സംഘം ഷൂട്ടിങ് നടത്തിയത്. ഇത്രയും ദിവസം വ്യാപക നാശം വിതച്ചാണ് സംഘം തിരിച്ച് കാടിറങ്ങിയത്
ബാഹുബലി കണ്ണവം വനത്തെ കൊന്നതെന്തിന്? സിനിമാക്കാര്‍ വരുത്തിവെച്ചത് വന്‍ പരിസ്ഥിതി നാശമെന്ന് പരാതി 

കണ്ണൂര്‍: കോടികള്‍ കൊയ്ത് മുന്നേറുന്ന ബാഹുബലി 2 കടുത്ത പരിസ്ഥിതി നാശത്തിന് ഇടയാക്കിയെന്ന് പരാതി. ബാഹുബലിയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയില്‍ വന്‍ പരിസ്ഥിതി നാശമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 
ഷൂട്ടിങ്ങിനെ തുടര്‍ന്ന് അടിക്കാടുകള്‍ നശിച്ച കണ്ണവം കാട് പൂര്‍ണ്ണമായി പഴയ അവസ്ഥയിലേക്ക് തിരിച്ച് വരണമെങ്കില്‍ ഏകദേശം 70 വര്‍ഷമെങ്കിലും പിടിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 

സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും അടിക്കാടുകളുടെ സ്ഥാനത്ത് മണല്‍പരപ്പുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. മൃഗങ്ങള്‍ കൂട്ടത്തോടെ ഈ പ്രദേശം വിട്ടുപോകുകയാണ്. 10 ദിവസമാണ് കണ്ണവം വനത്തില്‍ സിനിമാ സംഘം ഷൂട്ടിങ് നടത്തിയത്. ഇത്രയും ദിവസം വ്യാപക നാശം വിതച്ചാണ് സംഘം തിരിച്ച് കാടിറങ്ങിയത്. ചിത്രീകരണത്തനായി ഇവര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കാട്ടില്‍ നാലിടത്തായി തീയിട്ട് നശിപ്പിക്കുകയായിരുന്നു എന്ന് പരിസ്ഥിതി പപ്രവര്‍ത്തകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com