മരുന്നുവാങ്ങിയതില്‍ അഴിമതി; ഡോക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും

ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ.വി.കെ.രാജനും, ഡോ.കെ.ഷൈലജയ്ക്കും അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്
മരുന്നുവാങ്ങിയതില്‍ അഴിമതി; ഡോക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും

തിരുവനന്തപുരം: മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയെന്ന കേസില്‍ ഡോക്ടര്‍മാര്‍ക്ക് കഠിനതടവ് വിധിച്ച് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ.വി.കെ.രാജനും, ഡോ.കെ.ഷൈലജയ്ക്കും അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

തടവ് ശിക്ഷയ്ക്ക് പുറമെ 52 ലക്ഷം രൂപ പിഴയും ഇരുവര്‍ക്കുമേലും കോടതി ചുമത്തിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതില്‍ നടത്തിയ അഴിമതിയിലാണ് കോടതി ഇവരെ ശിക്ഷിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com