യുഡിഎഫ് കാലത്തെ ഹാങ് ഓവര്‍ പൊലീസ് വീഴ്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി

യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവറാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി - ഡിജിപിയായിരുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ഉപദേശകനായിക്കൂടെയെന്നും മുഖ്യമന്ത്രി
യുഡിഎഫ് കാലത്തെ ഹാങ് ഓവര്‍ പൊലീസ് വീഴ്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചില കാര്യങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴിചയുണ്ടാകുന്നുവെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവറാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ഭരണം മാറിയിട്ടും ഇതറഞ്ഞിട്ടില്ലെന്ന രീതിയിലാണ് ചിലരുടെ  പ്രവര്‍ത്തനങ്ങള്‍. ഇതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 
ഡിജിപി രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിനെ എന്തോ വലിയ കുഴപ്പമായി ചിലര്‍ വ്യാഖ്യാനിക്കുകയാണ്. ഡിജിപിയായിരുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ഉപദേശകനായിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ കേസുകളില്‍ കാപ്പ നിയമം ചുമത്തില്ലെന്നും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമെ യുഎപിഎ ചുമത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com