സെന്‍കുമാറിന്റെ നിയമനം: നടപടി എജിയുടെ ഉപദേശം അനുസരിച്ചെന്ന് മുഖ്യമന്ത്രി

അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെയാണ അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം ലഭിച്ചതെന്നും മുഖ്യമന്ത്രി
സെന്‍കുമാറിന്റെ നിയമനം: നടപടി എജിയുടെ ഉപദേശം അനുസരിച്ചെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു പുനര്‍ നിയമിക്കണമെന്ന സുപ്രിം കോടതി വിധിയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി അന്തിമമാണ്. വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയ ഉടന്‍ ചീഫ് സെക്രട്ടറി നടപടികളിലേക്കു കടന്നിട്ടുണ്ട്. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെയാണ അഡ്വക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍്ക്കാര്‍ പരാജയപ്പെട്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം ഉമര്‍ കുറ്റപ്പെടുത്തി. കോടതി വിധി വന്നതോടെ സാങ്കേതികമായി ടിപി സെന്‍കുമാര്‍ പൊലീസ് മേധാവിയാണ്. സര്‍ക്കാര്‍ നിയമനം മനപൂര്‍വം വൈകിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ഫലത്തില്‍ സംസ്ഥാനത്ത് പൊലീസ് മേധാവി ഇല്ലാത്ത അവസ്ഥയാണെന്നും എം ഉമര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com