ആരാണ് ഡിജിപി? നിയമസഭയില്‍ ഇന്നും ബഹളം

 
ആരാണ് ഡിജിപി? നിയമസഭയില്‍ ഇന്നും ബഹളം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷാവശ്യത്തില്‍  നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

എല്ലാദിവസവും ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com