തൃശൂര്‍ പൂരം: ട്രോളുകാര്‍ക്കും പൊടിപൂരം

ട്രോളോടു ട്രോളാണ് പൂരത്തിന് നല്‍കിയിരിക്കുന്നത്
തൃശൂര്‍ പൂരം: ട്രോളുകാര്‍ക്കും പൊടിപൂരം

തൃശൂര്‍: പൂരം കാലത്തിനനുസരിച്ച് മാറുകയാണ്. കുടമാറ്റത്തില്‍ എല്‍ഇഡി കുടകള്‍ വരെയെത്തി കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുകയാണ് തൃശൂര്‍പൂരം. തൃശൂര്‍പൂരം സോഷ്യല്‍മീഡിയയിലെ പുതിയ തരംഗമായ ട്രോളിലും ഇടംപിടിച്ചിട്ടുണ്ട്.


പൂരത്തിലെ നിത്യകാഴ്ചയായ ജയരാജ് വാര്യരുടെ ചാനല്‍ ലൈവാണ് ട്രോളര്‍മാരുടെ ട്രോളില്‍ ആദ്യം ഇടംപിടിച്ചത്. ട്രോളോടു ട്രോളാണ് പൂരത്തിന് നല്‍കിയിരിക്കുന്നത്.

പന്തലില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഗിന്നസ് ബുക്കില്‍ കയറുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ പൂരത്തില്‍ ഒരുങ്ങുന്ന പന്തലില്‍പ്പോലും പുതുമോടിയെത്തി. ഫൈബര്‍ പന്തലൊരുക്കിയാണ് മാറ്റത്തെ പന്തലുകള്‍ വരവേല്‍ക്കുന്നത്.
 

റസൂല്‍ പൂക്കുട്ടിയും സംഘവും ഇത്തവണ പൂരത്തെ മൊത്തം ദൃശ്യമായും ചെറിയൊരു അനക്കത്തിന്റെപോലും ശബ്ദമായും പകര്‍ത്തി ത്രീഡിയായി ഇറക്കുകയാണ് ലക്ഷ്യം. നിരവധി വീഡിയോചിത്രങ്ങള്‍ നിര്‍മ്മിച്ച ബിസിനസുകാരനും തൃശൂര്‍കാരനുമായ രാജീവാണ് തൃശൂര്‍പൂരം ഒരു ബ്രഹ്മാണ്ഡ വീഡിയോയായി പകര്‍ത്തുന്നത്.
 

വെടിക്കെട്ടിന് ചില നിബന്ധനകളൊക്കെയുണ്ടെങ്കിലും കഴിഞ്ഞവര്‍ഷത്തിലും വ്യത്യസ്തമായി ഇത്തവണ അപകടസാധ്യത കുറയ്ക്കാന്‍ ഫയര്‍ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com