പ്ലിംഗായ ആഷിഖ് അണ്ണന് എന്റെ വക അഞ്ഞൂറ് മാണി സാറിന് ട്രോളിയ ആഷിക് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ

ബാര്‍ കോഴ വിവാദത്തില്‍ മാണി സാര്‍ ഉലയുമ്പോള്‍. അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണിസാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ചുകൊടുക്കണം. എന്റെ വക 500 രൂപ എന്നായിരുന്നു പോസ്റ്റ
പ്ലിംഗായ ആഷിഖ് അണ്ണന് എന്റെ വക അഞ്ഞൂറ് മാണി സാറിന് ട്രോളിയ ആഷിക് അബുവിനെ തിരിച്ച് ട്രോളി സോഷ്യല്‍ മീഡിയ

കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കൃത്യം ജനുവരി 20നാണ് മാണിസാറിനെതിരെ ആഷിഖ് അബു പോസ്റ്റിട്ടത്. അതും ബാര്‍ കോഴ വിവാദത്തില്‍ മാണി സാര്‍ ഉലയുമ്പോള്‍. അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണിസാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ചുകൊടുക്കണം. എന്റെ വക 500 രൂപ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിട്ടതോടെ ലൈക്കുകളുടെ എണ്ണം ആയിരങ്ങളായി. അതില്‍ തന്നെ പിന്തുണച്ച പലരും കെഎം മാണിയുടെ വീട്ടിലേക്ക് മണിയോഡറായി പണവും അയച്ചുകൊടുത്തു.

എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് മാണിസാറിന്റെ പാര്‍ട്ടിക്ക് സിപിഎം പിന്തുണ നല്‍കിയതോടെയാണ് ആഷിഖ് അബുബിന്റെ പോസ്റ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നത്. മ്മടെ പാര്‍ട്ടിയിലേക്ക് തന്നെ ഭാവിയില്‍ വരും എന്ന് കരുതിയിട്ടായിരുന്നോ അന്ന് ഇങ്ങനെ തുടക്കമിട്ടതെന്നാണ് ചിലരുടെ വാദം. എന്നാല്‍ ചിലര്‍ ആ പ്ലാസ്റ്റിക് അബു എവിടെ പോയി? ഇവിടെ എന്റെ വക  500 ഉണ്ടായ്‌നും..മൂപ്പര്‍ക്ക് എലിവിഷം മേടിക്കാന്‍. മറ്റാരുത്തന്റെ കമന്റാകട്ടെ ഇങ്ങനെ ഉളുപ്പില്ലായ്മ മാറുന്ന മരുന്നുണ്ടെങ്കില്‍ ഇത്തിരിവാങ്ങി കഴിക്കാന്‍ ആഷിക് അബുവിനും ഓന്റെ കെട്ടിയോള്‍ക്കും എന്റെ വക 500... അങ്ങനെ പോകുന്നു ആഷീഖ് അബുവിനെതിരെയുള്ള പോസറ്റുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com