മാണിയുടെ തീരുമാനം ജനാധിപത്യകേരളം അംഗീകരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

കെഎം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് - മാണിയുടെ തീരുമാനം ജനാധിപത്യകേരളം അംഗീകരിക്കില്ല 
മാണിയുടെ തീരുമാനം ജനാധിപത്യകേരളം അംഗീകരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: കെഎം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത്. 42 വര്‍ഷക്കാലത്തെ യുഡിഎഫ് ബന്ധം വേര്‍പ്പെടുത്തുന്നതിന് മാണിക്ക് മതിയായ കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. മറുചേരിയിലേക്ക് ഉമ്മന്‍ചാണ്ടി പോയതിന് എന്ത് കാരണമാണ് പറയാനുള്ളത്. മാണിയുടെ ഈ തീരുമാനം ജനാധിപത്യ കേരളം അംഗീകരിക്കില്ല. ജനാധിപത്യ ശക്തികള്‍ ഒന്നിച്ചുപോകണമെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. മാണിയുടെ തീരുമാനത്തോടൊപ്പം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മലക്കം മറച്ചിലും പ്രധാനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മാണിയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപറയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടക്ക് യാതൊരു മടിയുമില്ല. അവര്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദനന്‍ നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കെഎം മാണിയുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത രാഷ്ട്രീയ വഞ്ചനയാണ്. ഇക്കാര്യത്തില്‍ മാണി പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതവും തെറ്റായ കാര്യങ്ങളുമാണ്. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയേറെ അപമാനിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ മാണിക്ക് മണിക്കൂറുകള്‍ മാത്രമെ വേണ്ട്ി വന്നിട്ടുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിു.

മാണിയുടെത് രാഷ്ട്രീയ വഞ്ചനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. മാണിയുടെ നടപടി രാഷ്ടീയ സദാചാരത്തിന് നിരക്കാത്തതാണ്. കോട്ടയത്ത് മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാണ് രാജിവെച്ചത്. ഇക്കാര്യത്തില്‍ കെഎംമാണിയും യുഡിഎഫ് നേതൃതത്വവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്നാല്‍ പൊടുന്നനെയുണ്ടായ ഈ തീരുമാനം രാഷ്ട്രീയ കുതിര കച്ചവടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുവരെ ശത്രുപക്ഷത്തുനിന്ന സിപിഎം ആയി കൈകോര്‍ക്കാന്‍ മടിയില്ലെല്ലെന്നാണ് ഇത്് കാണിക്കുന്നത്. 

യുഡിഎഫ് ഭരണകാലത്ത് അഴിമതി ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമ്മതിച്ചില്ല. ഇതിലൂടെ മാണിയുടെ അവസരവാദമപരമായ നിലപാടാണ് പുറത്ത് വന്നിരിക്കുന്നത്. മുന്നണി വിട്ടുപോയ സന്ദര്‍ഭത്തില്‍ മാണിയെയോ മകനോേെയാ യുഡിഎഫ് നേതൃത്വം വിമര്‍ശിച്ചിട്ടില്ല. മാണിയുടെ ഈ നടപടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊറുക്കില്ല. 

സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഈ തീരുമാനം ഉണ്ടായത്. സിപിഐ ഉയര്‍ത്തിപ്പിടിച്ച്ത് രാഷ്ട്രീയ മര്യാദയാണ്. മാണിക്ക് തോന്നുമ്പോള്‍ വരാനുള്ള മുന്നണിയല്ല യുഡിഎഫെന്നും ചെന്നിത്തല പറഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ നിറമാണ് ഇതിലൂടെ പുറത്ത് വന്നിരുക്കുന്നത്. മാണിയെ വിശുദ്ധനായി കണ്ടുകൊണ്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ഇത് പ്രാദേശിക സഖ്യമാണെനന് പറയാന്‍ വേറെ ആളെ നോക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com