കോട്ടയത്തെ സിപിഎം-മാണി കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ജനയുഗവും വീക്ഷണവും

സിപിഎമ്മിനും കേരള കോണ്‍ഗ്രസ് എമ്മിനുമെതിരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ്,സിപിഐ മുഖപത്രങ്ങള്‍ വിമര്‍ശനങ്ങള്‍ നടത്തിയിരിക്കുന്നത്. 
കോട്ടയത്തെ സിപിഎം-മാണി കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ജനയുഗവും വീക്ഷണവും

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം മാണി ഗ്രൂപ് മത്സരിച്ച് ജയിച്ചതിനെതിരെ രൂക്ഷ വിമര്‍ശനുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും സിപിഐ മുഖപത്രം ജനയുഗവും. ദേവദാസികളെ പോലെ ആടാനും പാടാനുുള്ള മാണിയുടെ രാഷ്ട്രീയ അസ്ലീലത  ആരേയും ലജ്ജിപ്പിക്കുന്നതാണെന്നാണ് വീക്ഷണം എഴുതിയിരിക്കുന്നത്. 

മാണി ഗ്രൂപ്പിന്റെ നടപടി രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തത്. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് അല്ലെങ്കില്‍ ബിജെപി ഇതാണ് മാണിയുടെ നിലപാട്. വീക്ഷണം എഴുതുന്നു.

കോട്ടയത്ത് അരങ്ങേറിയത് രാഷ്ട്രീയ അധാര്‍മികത എന്നാണ് സിപിഐ മുഖപത്രം ജനയുഗം എഴുതിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കൂട്ടുകെട്ടാണെന്നും ഇത് അവസരവാദമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു എന്നും ജനയുഗം മുഖപ്രസംഗത്തില്‍ എഴുതുന്നു.

സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ചാണ് ഇത്തവണ ജനയുഗം എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അഴിമതി സ്ഥാനവത്കരിച്ച മാണി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സിപിഐഎം അംഗങ്ങള്‍ നല്‍കിയ വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച് അധികാരത്തിലെത്തിച്ച സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമായെ വിലയിരുത്താനാവു.

യുഡിഎഫ് സര്‍ക്കാറിന്റെ അധാര്‍മികവും അഴിമതി നിറഞ്ഞതുമായ ഭരണ വൈകൃതത്തിന്റെ മുഖമുദ്രയായിരുന്നു കേരള കോണ്‍ഗ്രസും അതിന്റെ നേതാവ് കെ എം മാണിയും. ജനയുഗം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com