ആലപ്പുഴ കുടിവെള്ള പദ്ധതിയെന്ന സ്വപ്‌നം നാളെ യാഥാര്‍ത്ഥ്യമാകുന്നു

ആലപ്പുഴക്കാരുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ ആലപ്പുഴ കുടിവെള്ള പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ കുടിവെള്ള പദ്ധതി
ആലപ്പുഴ കുടിവെള്ള പദ്ധതി

ആലപ്പുഴ: ആലപ്പുഴക്കാരുടെ ദീര്‍ഘകാലത്തെ സ്വപ്‌നമായ ആലപ്പുഴ കുടിവെള്ള പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരത്തിനു വേണ്ടി രൂപം നല്‍കിയ ഒരു പദ്ധതിയായിരുന്നു ഇത്. നഗരത്തിനായി നിശ്ചയിക്കപ്പെട്ട ഒരു പദ്ധതി ഗ്രാമങ്ങള്‍ക്കുകൂടി വേണ്ടിയുള്ള ഒരു സമഗ്രപദ്ധതിയാക്കി മാറ്റാന്‍ തീരുമാനിച്ചത് 2006-11 കാലത്തെ ഇടതുമുന്നണി സര്‍ക്കാരും അന്നത്തെ ആലപ്പുഴയിലെ എല്‍.ഡി.എഫ് നഗരസഭയുമാണ്. 

ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ചിത്തരഞ്ജനാണ് ചെറു പട്ടണങ്ങള്‍ക്കു വേണ്ടിയുള്ള യുഡിസ്മാറ്റിന്‍ (Urben Infrastructure Development Scheme for Small & Medium Towns) പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. തിരുവല്ല കടപ്ര പഞ്ചായത്തിലെ സൈക്കിള്‍ മുക്കില്‍ 10 മീറ്റര്‍ വ്യാസമുള്ള കിണര്‍ സ്ഥാപിച്ച് പമ്പാ നദിയിലെ വെള്ളം ശേഖരിച്ചാണ് ആലപ്പുഴ കുടിവെള്ള പദ്ധതിക്കുള്ള വെള്ളം കണ്ടെത്താന്‍ തീരുമാനമായത്. ഈ കിണറില്‍ നിന്ന് 240 ഹോഴ്‌സ് പവറുള്ള രണ്ടു പൈപ്പുകളാല്‍ 19.3 കിലോമീറ്റര്‍ അകലെയുള്ള തകഴി പഞ്ചായത്തിലെ കരുമാടിയിലുള്ള ശുദ്ധീകരണ ശാലയില്‍ വെള്ളമെത്തിക്കും ഇവിടെ നിന്നാണ് പമ്പുകള്‍ ഉപയോഗിച്ച് വെള്ളം നഗരത്തിലെത്തിക്കുന്നത്. 

എന്നാല്‍ പൈപ്പ് ഇടുന്ന ഗ്രാമങ്ങളെയെല്ലാം അവഗണിച്ച് നഗരത്തില്‍ മാത്രം വെള്ളമെത്തിക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി (Accelerated Rural Water Supply Programme- ARWSP) യുമായി സംയോജിപ്പിച്ച് അമ്പലപ്പുഴ താലൂക്കിലെ എട്ട് പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയുള്ള ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്. 
ആലപ്പുഴയിലെയും മാരാരിക്കുളത്തെയും ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എന്റെ വ്യക്തിപരമായ ഒരു സന്തോഷം കൂടിയാണ് ആലപ്പുഴ പദ്ധതിയുടെ പൂര്‍ത്തീകരണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com