എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു, ദുല്‍ഖര്‍ അച്ചനായി

സ്വര്‍ഗത്തില്‍ നിന്നും ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു. എന്റെ നീണ്ട കാലത്തെ ആഗ്രഹസഫലീകരണമാണ്. എന്റെ രാജകുമാരിയെ  ലഭിച്ചു 
എനിക്കെന്റെ രാജകുമാരിയെ ലഭിച്ചു, ദുല്‍ഖര്‍ അച്ചനായി

ചെന്നൈ: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ചനായി. ദുല്‍ഖറിനും ഭാര്യ അമാലിനും പെണ്‍കുട്ടി പിറന്നു. ചെന്നൈയിലെ മദര്‍ ഹുഡ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. മമ്മൂട്ടിയും ഭാര്യ സുല്‍ഫിക്കറും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് കുഞ്ഞ് പിറന്ന വിവരം ദുല്‍ഖര്‍ അറിയിച്ചത്.

ഇന്ന് എനിക്ക് ഒന്നിലേറെ കാരണങ്ങളാല്‍ മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു. എന്റെ നീണ്ട കാലത്തെ ആഗ്രഹസഫലീകരണമാണ്. എന്റെ രാജകുമാരിയെ എനിക്കു ലഭിച്ചെന്നായിരുന്നു ദുല്‍ഖറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ദുല്‍ഖര്‍ നായകനായ സിഐഎ സിനിമയുടെ റിലീസിങ് ഇന്നായിരുന്നു. കാറല്‍മാര്‍ക്‌സിന് ജന്മദിനാശംസകള്‍ നേര്‍ന്നായിരുന്നു ചിത്രം ആരംഭിക്കുന്നത്. മാര്‍ക്‌സിന്റെ ജന്മദിനത്തില്‍ തന്നെയാണ് ദുല്‍ഖറിനും മകള്‍ പിറന്നതെന്നതും യാദൃശ്ചികം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com